WESTHILL
മലനാട്ടില്‍ ഒരു ഇംഗ്ലീഷ് കുന്ന്
നഗരത്തിന്‍റെ വടക്ക് ഭാഗത്ത് പടിഞ്ഞാറെ അതിരില്‍ ഒരു കുന്ന് അതാണ് WESTHILL .!. പടിഞ്ഞാറു അറബികടലില്‍ നിന്നുമുള്ള കുളിര്‍കാറ്റിന്റെ ലാളനയെട്ടു കോഴിക്കോടിന്റെ മടിത്തട്ടില്‍ മധുര സ്മരണകളുമായി വികസനത്തിന്റെ താഴുകലെട്ടു തലയുയര്‍ത്തി അഭിമാനത്തോടെ നില്‍ക്കുന്ന വെസ്റ്റ് ഹില്‍ .വ്യവസായ പ്രമുഖ നഗരമായ കോഴിക്കോടിന്‍റെ പ്രാന്ത പ്രദേശമായ വെസ്റ്റ് ഹില്‍ ഒട്ടനവധി ചരിത്ര സ്മരണകളുടെ ഈറ്റില്ലമാണ് . പഴയ രേഖകളില്‍ ഇ പ്രദേശം ആകെ "വരക്കല്‍ " ആണ് . ഇവിടം ഇംഗ്ലീഷ് പട്ടാളത്തിന്‍റെ മലബാറിലെ ആസ്ഥാനമായിരുന്നു . രണ്ടു മലനിരകളുടെ താഴ്‌വാര പ്രദേശമാണ് വെസ്റ്റ് ഹില്‍ . ആദ്യ കാലങ്ങളില്‍ ഇവിടെ ധാരാളം നെല്‍ കൃഷികള്‍ നടത്തിയിരുന്നു .ഇവിടുത്തെ മികച്ച ജലസേചനത്തിനു ഉദാഹരണമാണ് ഗരുഡന്‍ കുളവും ബിലാത്തികുളവും താമരകുളവും എന്നിവിടെ അവശേഷിക്കുന്നു . ഇന്നു ഇവിടെ സ്ഥിതി ചെയ്യുന്ന പ്രധാന സ്ഥാപനങ്ങളില്‍ ഒന്നായ ഗവ.പോളി ടെക്നീക്കും ഗവ.എഞ്ചിനീയറിംഗ് കോളേജും വിക്രം മൈതാനവും വെസ്റ്റ് ഹില്ലിന്റെ പ്രൌഡി ഉയര്‍ത്തി കാട്ടുന്നവയാണ്. കൂടാതെ ഇന്നു ചരിത്ര സ്മാരകമായി അറിയപ്പെടുന്ന പഴശ്ശി രാജ മ്വുസിയാവും ബ്രിട്ടീഷ് കാലഘട്ടത്തില്‍ കല്ലെക്ടരുടെ വസതിയും ആയിരുന്നു . വെസ്റ്റ് ഹില്‍ ബരാക്സ് - അവിടെ ധാരാളം സ്ഥലങ്ങളുണ്ട് . ബരാക്സിനു താഴെയായി ജുമാ അത്ത് പള്ളിയും ഗരുഡന്‍ കുളവും ശ്രീകൃഷ്ണ രുഗ്മിണി ക്ഷേത്രവുമുണ്ട് . 23 - 5 - 2000 നു നശിചുകിടന്ന ഗരുഡന്‍ കുളം കോര്‍പ്പരേഷന്‍ നന്നാക്കിയത്. ശ്രീകൃഷ്ണ രുക്മിണി ക്ഷേത്രത്തില്‍ ഒരു കല്യാണ മണ്ഡപം കൂടിയുണ്ട് .ഏകദേശം വെസ്റ്റ് ഹില്ലിന്റെ അവസാനമായാണ് കടുങ്ങാന്‍ ചിറ ക്ഷേത്രം . ഗണപതി പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം ചാലിയന്മാരുടെതാണ് . ആ ക്ഷേത്രം നശിച്ചുപോയെങ്കിലും അനേകം വിശ്വാസങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ഒരു ആല്‍മരമുണ്ടിവിടെ. വെസ്റ്റ് ഹില്ലിന്റെ മദ്യഭാഗതാണ് വിക്രം മൈതാനം സ്ഥിതി ചെയ്യുന്നത് .കാര്‍ഗില്‍ യുദ്ദത്തില്‍ മരണമടഞ്ഞ വിക്രമിന്‍റെ ഓര്‍മ്മക്കായിട്ടാണിത് . ഇന്ദിരാഗാന്ധി രാജീവ് ഗാന്ധി തുടങ്ങിയ നിരവധി പ്രമുഖര്‍ ഹെലികോപ്റെര്‍ ഇറങ്ങിയ ഒരു പ്രദേശം എന്ന പ്രത്യേകത കൂടി ഇവിടെ ഉണ്ട് .അഗസ്റ്റു 15 ,റിപബ്ലിക് ഡേ തുടങ്ങിയ ദിവസങ്ങളില്‍ ഇവിടെ പരേഡ് നടത്താറുണ്ട് .സെന്‍റ് മൈക്കിള്‍സ് പഴയപള്ളി ബരാക്സിനു മുകളിലായി സ്ഥിതി ചെയ്യുന്നു .ഇവിടെ ഏറ്റവും കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നത് തലവെട്ടി പള്ളിയാണ് .സാമൂഹികപരമായി വെസ്റ്റ് ഹില്‍ ധാരാളം അംശങ്ങള്‍ നിലകൊള്ളുനുണ്ട്. കല്ലെക്ടരുടെ സ്വകാര്യ വസതി എന്നും അഭിമാനമാണ് .കൂടാതെ ഇന്ദിരാ ഗാന്ധി രാജീവ് ഗാന്ധി L .K .അദ്വാനി തുടങ്ങിയവര്‍ അന്തിയുറങ്ങാന്‍ താവളമൊരുക്കിയ ഗസ്റ്റ് ഹൗസ് വെസ്റ്റ് ഹില്ലിന്റെ ചരിത്രത്തില്‍ തന്നെ വളരെയധികം മാറ്റങ്ങള്‍ വരുത്തിയ ഒരു ബരാക്സ് ഉണ്ട്. പട്ടാളക്കാരുടെ ഒരു കേന്ദ്രമാണിത് .റെയില്‍വേ സ്റ്റേഷന്‍ ദേശിയ പാത എന്നിവ മികച്ച ഗതാഗത സൗകര്യങ്ങള്‍ ഒരുക്കി അതിഥികള്‍ക്കും ആതിതെയര്‍ക്കും വേണ്ടി കാത്തിരിക്കുന്നു .ഇതുവരെ ചരിത്രം തിരുത്തിക്കൊണ്ട് ഉണര്‍ന്നിരിക്കുമ്പോള്‍ പോരടിക്കുന്ന മൂന്നു മത വിഭാഗക്കാരുടെ വായടപ്പിച്ചുകൊണ്ട് ഒത്തൊരുമ്മയോടെ മൂന്നു മതസ്ഥരും അന്തിയുറങ്ങുന്ന ഒരേയൊരു സ്ഥലമാണ് വെസ്റ്റ് ഹില്‍ ശ്മശാനം . ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വെസ്റ്റ് ഹില്ലിന് സ്വന്തം .ഗവ.പോളി ടെക്നിക് , ഗവ എഞ്ചിനീയറിംഗ്കോളേജ് ,സെന്‍റ് മൈക്കില്സ് G .H .S .S , ലിറ്റില്‍ daffodils , ബിലാതികുളം സ്കൂള്‍ തുടങ്ങിയവ . ആധുനികതയുടെ നിറവെളിച്ചതില്‍ കുളിച്ചു നില്‍ക്കുന്ന വെസ്റ്റ് ഹില്‍ പുരോഗതിയുടെ ഉയരങ്ങള്‍ എത്തിപിടിക്കാന്‍ ശ്രമിക്കുകയാണ് . നാടെങ്ങും വികസനം വളരെ വേഗത്തില്‍ നടക്കുമ്പോള്‍ വെസ്റ്റ് ഹില്ലും അതിനൊത് ചുവടു വെക്കുന്നു. ഇന്നു പഴമയുടെ വയലുകള്‍ നികത്തപെട്ടു ഇവിടെ കൂറ്റന്‍ കെട്ടിടങ്ങള്‍ സ്ഥാപിക്കപെട്ടു കഴിഞ്ഞു .വികസനത്തിന്‍റെ മുഖമായ പാര്‍പ്പിട സമുച്ചയങ്ങള്‍ ഇന്നു വെസ്റ്റ് ഹില്ലിന് സുപരിചിതമാണ് .കൂടാതെ വന്‍കിട ഫൈവ് സ്റ്റാര്‍ ഹോട്ടെലുകള്‍ വെസ്റ്റ് ഹില്ലിന് പുരോഗതിയുടെ മടിത്തട്ടില്‍ പിടിച്ചിരുത്തുന്നു .അതെ വെസ്റ്റ് ഹില്‍ കുതിക്കുന്നു പുരോഗതിയിലേക്ക് !!!
No comments:
Post a Comment